
Asokakumar V.
മലപ്പുറം ജില്ലയിൽ മാറഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായിരുന്നു. പരിസ്ഥിതി സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുകയും എഴുതുകയും ചെയ്യുന്നു. ഒരേ ഭൂമി ഒരേ ജീവൻ മാസികയുടെ എഡിറ്റർ ആയിരുന്നു. ഹരിതവിപ്ലവം: ദുർഭൂതങ്ങളുടെ വിഷക്കനി, രോഗം തരുന്ന വെളുത്ത ചോറ്, പരിസ്ഥിതി പ്രവർത്തനം വീട്ടിലും വിദ്യാലയത്തിലും, രോഗം വിതറുന്ന രാസവളം, അറിവിന്റെ ആപൽക്കരമായ തൂവൽസ്പർശം : നവലിബറലിസം സാംസ്ക്കാരിക പഠനങ്ങൾ എന്നീ പുസ്തകങ്ങൾ മലയാളത്തിലും Disease -spawning Chemical Fertilizer, എന്ന പുസ്തകം അദർ ഇന്ത്യ പ്രസ് ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധിനിവേശാനന്തര പശ്ചാത്തലത്തിൽ കൾച്ചറൽ പൊളിറ്റിക്സിൽ ഊന്നൽ നൽകുന്ന ലേഖനങ്ങൾ ആനുകാലികങ്ങളിൽ എഴുതുന്നു.