
R. Harigovind
വിഭിന്ന കലാ മേഖലകളിൽ പ്രവർത്തിക്കുന്ന വയനാട്ടിൽ നിന്നുള്ള ഒരു കലാകാരനാണ് ഹരിഗോവിന്ദ്. സമാന്തരവും രേഖപ്പെടുത്താത്തതുമായ ജീവിതശൈലികളുടെയും കലകളുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും അടയാളങ്ങൾ ഹരിയുടെ സൃഷ്ടികളിൽ കാണാം. ദളിത് സൗന്ദര്യശാസ്ത്രത്തിലും സാമൂഹിക-സാംസ്കാരിക പരിണാമത്തിലെ ഒരു സങ്കേതമായ 'ശബ്ദ'ത്തിന്റെ സാധ്യതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കലാകാരന്മാരുടെ കൂട്ടായ്മയായ ഇരുതി കളക്ടീവിന്റെ ഭാഗമാണ് ഹരി.