
A Mohan Kumar
ജനകീയ സാംസ്ക്കാരിക വേദിയുമായുള്ള സഹകരണമാണ് മോഹന്‍കുമാറിന് പരിസ്ഥിതി പ്രശ്നങ്ങളിലെ ഗൗരവ പഠനങ്ങൾക്ക് പ്രേരണയായത്. ഏഴിമലയിലെ കുടിയൊഴിപ്പിക്കലിനെതിരെയുള്ള സമരം മുതൽ ഭൂതത്താൻകെട്ട്, പെരിങ്ങോം ആണവ നിലയം, എൻറോൺ താപനിലയം തുടങ്ങി കാസർഗോഡ് ജില്ലയിലെ കീടനാശിനി പ്രയോഗത്തിന്റെ ഇരകൾക്കുവേണ്ടിയുള്ള സമരത്തിൽ വരെ സജീവമായിരുന്നു. കേരളത്തിനകത്തും പുറത്തും പ്രകൃതി സംരക്ഷണത്തിനായി പോരാടിയ മോഹൻ കുമാർ പശ്ചിമഘട്ട രക്ഷായാത്രയുടെ കോർഡിനേറ്റർ ആയിരുന്നു. പ്രേരണ, വാക്ക് , പാഠഭേദം തുടങ്ങിയ ആനുകാലികങ്ങളുടെ പത്രാധിപ സമിതി അംഗമായിരുന്നു. സംസ്ഥാന പരിസ്ഥിതി വിദഗ്ധോപദേശക സമിതി അംഗമായിട്ടുണ്ട്. ഇപ്പോൾ കൃഷിയും സാധനയുമായി കുടജാദ്രി താഴ്വരയിലെ കൃഷിയിടത്തിൽ കഴിയുന്നു. പീറ്റർ ഷൂമൻ അപ്പം ചുടുന്നത് എന്തിന്? എന്ന പുസ്തകം പ്രസക്തി ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചു.